2016 സെപ്റ്റംബർ 8, വ്യാഴാഴ്‌ച

ഓർമകളിലെ ഓണം

ഓർമകളിലെ ഓണം 

ആർപ്പോ..... ഇർർറോ...... ഇർർറോ...... ഇർർറോ

ഓർമകളിൽ എവിടെനിന്നോ ആർപ്പുവിളികൾ ഉയർന്നു തുടങ്ങി. മുറ്റത്തെ ചാണകം മെഴുകിയ തറയിലെ പൂക്കളത്തിനു മുന്നിൽ മാവേലി വരുന്നതും നോക്കി അക്ഷമനായി നിൽക്കുന്ന ഒരു അഞ്ചു വയസ്സുകാരനെ കാണാം. അവനു മാവേലിയോട് ചോദിയ്ക്കാൻ ഒരു ചോദ്യം ഉണ്ടായിരുന്നു. മുത്തശ്ശി പറഞ്ഞുതന്ന കഥകളിലെ മാവേലിനാട്, കള്ളവുമില്ല ചതിയുമില്ലാത്ത സുന്ദരമായ നാട്. ആ നാടിൻറെ അധിപനായ ആ മാവേലിയെ അവനു അത്രമേൽ പരിചയമായിരുന്നു. മനസ്സിൽ ഒരുപാടു തവണ അവൻ ചോദിച്ചു "ഇത്തവണ മാവേലിക്ക് പോകാതിരുന്ന കൂടെ". ഒരു ചെറു ചാറ്റൽമഴ അവനെ തഴുകി കടന്നുപോയി. മാവേലിയെ മാത്രം കണ്ടില്ല. അടുത്തവർഷം അവൻ വീണ്ടു കാത്തിരുന്നു, അതേ ചോദ്യവുമായി. മാവേലിയെ കണ്ടില്ല. 

വർഷങ്ങൾക്കിപ്പുറം, അവൻ തിരിച്ചറിഞ്ഞു അവൻ കാത്തിരുന്ന മാവേലി അവന്റെ ഉള്ളിൽ തന്നെ ആണെന്ന്. നന്മയും സ്നേഹവും മാത്രമുള്ള ആ മാവേലിയെ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തുന്ന  വാമനനും അവന്റെ ഉള്ളിൽ തന്നെ ഉണ്ടെന്നു. അവന്റെ നിഷ്കളങ്കമായ ചോദ്യം ഇന്നും പ്രസക്തമാണ്. നമ്മിലോരോരുത്തരിലുമുള്ള മാവേലിയെ നാം പാതാളത്തിലേക്കു മടങ്ങാൻ അനുവദിക്കാതിരുന്നാൽ ഈ നാട് വീണ്ടും ഒരു മാവേലിനാടാകും. 

മാനുഷരെല്ലാരും ഒന്നുപോലെ വാഴുന്ന ആ നല്ല നാടിനെ നമുക്കിനിയും പുനർനിർമിക്കാം... 
ഓർമകളിലെ ആർപ്പുവിളികൾക്കു വീണ്ടും കാതോർക്കാം. 
എല്ലാവര്ക്കും നന്മ നിറഞ്ഞ ഓണാശംസകൾ 
ആർപ്പോ..... ഇർർറോ...... ഇർർറോ...... ഇർർറോ


2010 ഏപ്രിൽ 20, ചൊവ്വാഴ്ച

പുഴയൊരഴകുള്ള പെണ്ണ്.....!!!


പുഴ പിന്നെയുംഒഴുകുകയാണ്. കവികളും സംഗീതജ്ഞരും അണിയിച്ചുനല്‍കിയോരഴകുമായ്....!!!
മലയാളികളുടെ ഗൃഹാതുരതകളില്‍ രാഗമായ് താളമായ് അവള്‍ പിന്നെയും ഒഴുകുകയാണ്.
ജലചൂഷണവും മണല്‍വാരലും ആഗോള താപനവുമെല്ലാം കാര്‍ന്നു തിന്നാന്‍ വെമ്പുമ്പോള്‍, പുഴേ... നീ ഒഴുകുവതിനിയെത്രനാള്‍....!!!




2010 ഏപ്രിൽ 15, വ്യാഴാഴ്‌ച

Vishuvilakkukal Theliyumbool.......


Samrudhiyude konnappookkalal alamkrithamaya oru vishu koodi ethiyirikkunnu. Phalavargangalum niradeepangalumayi ellavarum kanikandunarnnu. Masangalude thirakkil ninnum oru divasathinte aghoshathilekku vazhimarumbol ella sammardangaleyum chinthakaleyum akatti adutha divasam muthalulla thalavedanakale abhimokheekarikkan pakathinu nammal unarvode thayyarakunnu. Itharam aghoshangaludu mahathvavum anivaryathayum athu thanneyanu. Ellavarkkum Orikkal Kodi Vishudinathinte ayiramayiram Asamsakal.

2010 ഏപ്രിൽ 14, ബുധനാഴ്‌ച

Balyathile Vishu


Vishukkalam ormakalude varnacheppukal thurakkunnu....

Ammayude snehamaarna kaithalangal thurannu, thozhukaikalode kanda Vishukkani....Achante Kaikalilninnum vangi ahangarathode kudukkayil itta velli nanayam..... Achan padakkangal kathicheriyumbol, chevipothi nilkunna kunjanujathiyude mugham.....

Ormakal pinneyumanekam........